അഞ്ചു വയസ്സുള്ള കുട്ടി പറഞ്ഞു :
ഇതുപോലൊരു മഴക്കാലം
എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല
ഇതുപോലൊരു മഴക്കാലം
എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല
വേനല്‍ക്കാലത്തിന്‍റെ ൠതുവില്‍
തീയില്‍ കുരുത്ത അപ്പൂപ്പന്‍താടി പറഞ്ഞു :
എന്തൊരു വെയില്‍ .
എല്ലാ ൠതുക്കളിലും
നമ്മള്‍ കുറ്റമാരോപിക്കുന്നു ;
വസന്തത്തോടു പോലും.
പ്രേമഭംഗത്തിന്‍റെ നാളുകളില്‍
ശവം മണക്കുന്ന കാടാണ് വസന്തം.
തീയില്‍ കുരുത്ത അപ്പൂപ്പന്‍താടി പറഞ്ഞു :
എന്തൊരു വെയില്‍ .
എല്ലാ ൠതുക്കളിലും
നമ്മള്‍ കുറ്റമാരോപിക്കുന്നു ;
വസന്തത്തോടു പോലും.
പ്രേമഭംഗത്തിന്‍റെ നാളുകളില്‍
ശവം മണക്കുന്ന കാടാണ് വസന്തം.
ആരുടെ രാജ്യഭാരമാണിത് ?
പക്ഷികള്‍ ആകാശത്തുനിന്ന്
മഴയായ്പ്പെയ്യുന്നു.
ഭൂമിയുടെ ഉഷ്ണമേഖലകളില്‍
കുട്ടികല്ല ആത്മഹത്യചെയ്യുന്നു.
പക്ഷികള്‍ ആകാശത്തുനിന്ന്
മഴയായ്പ്പെയ്യുന്നു.
ഭൂമിയുടെ ഉഷ്ണമേഖലകളില്‍
കുട്ടികല്ല ആത്മഹത്യചെയ്യുന്നു.
ദൂരക്കാഴ്ച നഷ്ടപ്പെട്ടതുകൊണ്ട്
താഴ്വരയിലെ തടാകത്തില്‍
ഞാന്‍ സൂര്യനെക്കാണുന്നു.
താഴ്വരയിലെ തടാകത്തില്‍
ഞാന്‍ സൂര്യനെക്കാണുന്നു.
ഇന്ന്
പീലികള്‍ വിടര്‍ത്തിയ മയിലുകള്‍ക്ക്
ഇടിവെട്ടേറ്റു മരണങ്ങള്‍.
പീലികള്‍ വിടര്‍ത്തിയ മയിലുകള്‍ക്ക്
ഇടിവെട്ടേറ്റു മരണങ്ങള്‍.
: എ അയ്യപ്പന്‍
( ഇടി വെട്ടേറ്റ മയിലുകള്‍ )
No comments:
Post a Comment