ഇനിയൊരുനാൾ നമ്മുടെ ജീവിതം നിലയ്ക്കുമ്പോൾ,നമ്മുടെ വരവും പോക്കും
നിൽക്കുമ്പോൾ,പൊടിമണ്ണിന്റെ ഏഴു വിരിപ്പുക്കൾക്കടിയിൽ,മരണത്തിന്റെ വരണ്ട
കാലടികൾക്കടിയിൽവീണ്ടും നാമടുക്കുംപ്രിയേ,ജിജ്ഞാസുക്കളായി,
സംഭ്രാന്തചിത്തരായി.നമ്മുടെ വിഭിന്നമായ തൂവലുകൾ,നോട്ടം പിഴയ്ക്കുന്ന
കണ്ണുകൾ,ഒരുനാളും കണ്ടുമുട്ടാത്ത നമ്മുടെ കാലടികൾ,മായാത്ത
ചുംബനങ്ങൾ,ഒക്കെയും വീണ്ടുമൊന്നുചേരും;അതു നമുക്കെന്തു ഗുണം ചെയ്യാൻ
പക്ഷേ,ഒരു കുഴിമാടത്തിലൊരുമിക്കൽ?ജീവിതം നമ്മെ വേർപിരിക്കാതിരിക്കട്ടെ,മരണം
പോയിത്തുലയട്ടെ.(നെരൂദ)
No comments:
Post a Comment